newsSwathanthra Malayalam Computing - News: മെച്ചപ്പെട്ട മലയാള പിന്തുണയോടെ കെഡിഇ 4.2.0 പുറത്തിറങ്ങി

 
 

മെച്ചപ്പെട്ട മലയാള പിന്തുണയോടെ കെഡിഇ 4.2.0 പുറത്തിറങ്ങി

Item posted by Santhosh Thottingal <santhosh> on Thu 29 Jan 2009 02:32:18 PM UTC.

കെഡിഇ മലയാളത്തില്‍ ലഭ്യമാക്കാന്‍ പരിശ്രമിച്ച ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
31 പേരാണു് കഴിഞ്ഞ പതിപ്പിന്റെ പരിഭാഷയില്‍ ചേര്‍ന്നതെങ്കില്‍ ഇത്തവണ 13 പേരാണു് സജീവമായി പങ്കെടുത്തതു്. 131084 വാചകങ്ങള്‍
പരിഭാഷപ്പെടുത്താനുള്ള കെഡിഇയില്‍ 31218 (23%) വാചകങ്ങള്‍ പരിഭാഷപ്പെടുത്തി എട്ടു സ്ഥാനങ്ങള്‍ കയറി 55 മതായാണു് മലയാളം
പൂര്‍ത്തിയാക്കിയതു്. ഇന്ത്യന്‍‌ ഭാഷകളില്‍ നമ്മള്‍ നാലാമതായി തുടരുന്നു (ഗുജറാത്തി കുറച്ചു നാളേയ്ക്കു് ആ സ്ഥാനത്തു് കയറിയെങ്കിലും നമ്മളവരെ
വളരെയധികം പുറകിലാക്കി). നമ്മുടെ മുമ്പിലുള്ള ഇന്ത്യന്‍ ഭാഷകള്‍ ഹിന്ദി, തമിഴ്, പഞ്ചാബി എന്നിവയാണു്.

മലയാളത്തിലെ പ്രസാധനക്കുറിപ്പ് : http://kde.org/announcements/4.2/index-ml.php
മെച്ചപ്പെട്ട മലയാള പിന്തുണയോടെ കെഡിഇ 4.2.0 പുറത്തിറങ്ങി : http://pravi.livejournal.com/27332.html

 

Back to the top

Powered by Savane 3.13-d3ae.
Corresponding source code