newsSwathanthra Malayalam Computing - News: എസ് എം സി വാര്‍ഷിക മീറ്റിങ്ങ് കുറിപ്പുകള്‍ : 29 സെപ്റ്റംബര്‍ 2012

 
 

എസ് എം സി വാര്‍ഷിക മീറ്റിങ്ങ് കുറിപ്പുകള്‍ : 29 സെപ്റ്റംബര്‍ 2012

Item posted by Hrishikesh K B <hrishikesh_kb> on Thu 08 Nov 2012 12:53:35 PM UTC.

സ്ഥലം  : എംഇഎസ് കോളേജ്, കുറ്റിപ്പുറം
തീയതി : 29 സെപ്തംബര്‍ 2012
സമയം : 5:30PM - 7:00PM

പങ്കെടുത്തവര്‍ :
----------
1. അനീഷ് എ
2. ബുജെയില്‍
3. ഇര്‍ഷാദ്
4. ഹിരണ്‍ വോണുഗോപാല്‍
5.  ഋഷികേശ് കെ ബി
6. ഹൂസൈന്‍ മാഷ്
7.  മനോജ് കെ മോഹന്‍
8. നളിന്‍
9. പ്രവീണ്‍ എ
10. സാദിഖ്
11. രാഹുല്‍ കൃഷ്ണന്‍
12. രജീഷ് കെ നമ്പ്യാര്‍
13. സത്യന്‍ മാഷ്
14. സെബിന്‍ സെബാസ്റ്റ്യന്‍
15.  സിയാദ് മുഹമ്മദ്
16. അനി പീറ്റര്‍

അജണ്ട
---------
1 -   പ്രാദേശികവത്കരണ പദ്ധതികള്‍
2 -  ഫ്യുവല്‍ മലയാളം 
3- OLPC , അബി വേഡ് എന്നിവയുടെ പരിഭാഷക്ക് ക്രിസിന്റെ (ഗ്നോം) അപേക്ഷ
4-    ഇ- സ്പീക്ക്
5 - എസ് എം  സി സൊസൈറ്റി

ചര്‍ച്ച



1- പ്രാദേശികവത്കരണ പദ്ധതികള്‍ : അവസാന നിമിഷ പരിഭാഷയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. അവസാനതിയ്യതിയോടനുബന്ധിച്ചു മാത്രം  നടക്കുന്ന പരിഭാഷ ഭാഷക്കോ പരിഭാഷ ചെയ്യപ്പെടുന്ന പ്രയോഗത്തിനോ ഗുണം  ചെയ്യുന്നില്ല. ഓരോ പ്രയോഗത്തിന്റെയും  പരിഭാഷ ക്രോഡീകരിക്കാന്‍ പ്രത്യേകം  ആളുകള്‍ ഉള്ളതാണ് നല്ലത്. ക്രോഡീകരിക്കുന്ന ആളിനു ആവശ്യമായ നിര്‍ദ്ദേശങ്ങളും  സമയാനുസൃതമായ സഹായങ്ങളും  അനി നല്കും . ഇതിലൂടെ സമയം  കിട്ടുമ്പോഴൊക്കെ പരിഭാഷ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും . ഗ്നോം  പോലെയുള്ള പ്രൊജക്റ്റുകള്‍ അവസാനതിയ്യതിക്കു മുന്‍പുതന്നെ 100% എത്തിക്കാന്‍ സാധിച്ചാല്‍ പരിഭാഷകള്‍ വിലയിരുത്താനും  നവീകരിക്കാനും  സാധിക്കും . ലിബ്രെ ഓഫീസ് , ഫയര്‍ഫോക്സ് മുതലായവയുടെ പരിഭാഷകള്‍ക്കും  വിലയിരുത്തല്‍ ആവശ്യമാണ്. സമീപഭാവിയില്‍ എസ് എം  സി ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇത് ചെയ്യും .

ഗ്നോം  പരിഭാഷയുടെ ക്രോഡീകരണം  അനീഷ് ചെയ്യും . ഗ്നോം  3.6 ന്റെ പരിഭാഷയോടനുബന്ധിച്ച് അനീഷിന് കമ്മിറ്റ് അനുമതി ലഭിച്ചിട്ടുണ്ട്. മറ്റുപ്രൊജക്റ്റുകളുടെ കാര്യത്തില്‍ ഇനിയും  ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്.

2. ഫ്യുവല്‍ മലയാളം  : പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുശേഷം  ഈ പ്രൊജക്റ്റില്‍ കാര്യമായ പുരോഗതികള്‍ ഉണ്ടായിട്ടില്ല അതിനാല്‍ പ്രവര്‍ത്തനശൈലിയില്‍ വ്യത്യാസം  വരുത്താന്‍ തീരുമാനിച്ചു. മലയാളം  കമ്പ്യൂട്ടിങ്ങിലും  ഭാഷയിലും  പ്രവീണരായ ഒരു കൂട്ടം  ആളുകള്‍ക്ക് (അദ്ധ്യാപകര്‍, ബ്ലോഗര്‍മാര്‍)ഫ്യുവല്‍ പദങ്ങള്‍ അയച്ചുകൊടുക്കാനും  അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും  സെബിന്‍ നിര്‍ദ്ദേശിച്ചു. ആരെയെല്ലാം  തിരഞ്ഞെടുക്കണം  എന്ന് ഇനിയും  നിശ്ചയിച്ചിട്ടില്ല (ഇക്കാര്യത്തില്‍ സെബിന് കൂടുതല്‍ പറയാന്‍ സാധിക്കും) ആളുകളെ തിരഞ്ഞെടുത്തതിനുശേഷം  അവര്‍ക്ക് ഫ്യുവലിനെക്കുറിച്ച് ഒരു ആമുഖം  നല്കുകയും  അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ദിവസത്തെ സമയം  നല്‍കുകയും  ചെയ്യാം . അതിനുശേഷം  അവരില്‍ നിന്ന് ഈ വാക്കുകള്‍ ശേഖരിച്ച് എളുപ്പത്തില്‍ വോട്ട് ചെയ്യാവുന്ന രീതിയില്‍ ക്രമീകരീക്കണം . വോട്ട് ചെയ്യുന്നതു ജനുവരി 20 നു മുന്‍പായി ഒരു എസ് എം  സി ക്യാമ്പ് സംഘടിപ്പിച്ച് ചെയ്യാം . വാക്കുകള്‍ ശേഖരിക്കുന്നതിനായി വിക്കിയില്‍ ഒരു ഫോം  സജ്ജീകരിക്കാന്‍ ഋഷി ശ്രമിക്കും , ഇതു ശരിയായില്ലെങ്കില്‍ ഗൂഗിള്‍ ഡോക്സ്/ ഗൂഗിള്‍ സൈറ്റ്സ് ഉപയോഗിച്ച് ഇതു ചെയ്യാവുന്നതാണ്.

3. OLPC, അബിവേഡ് എന്നിവയുടെ പരിഭാഷ : OLPC പ്രൊജക്റ്റ് ഇന്ത്യയില്‍ നടക്കുന്നില്ല എന്നതിനാല്‍ ഇതിന്റെ പരിഭാഷയുടെ ആവശ്യകതെയെ എല്ലാവരും  ചോദ്യം  ചെയ്തു. ഇത് കൂടുതലായും  ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന പ്രൊജക്റ്റാണ് , മലയാളം  പരിഭാഷയുടെ ആവശ്യം  എന്ത് എന്നതായിരുന്നു പ്രധാന വാദം. അബിവേഡിന്റെ പരിഭാഷ ചെയ്യാവുന്നതാണ്. കൂടുതല്‍ ആളുകളെ ഇതിന്റെ ഭാഗമാക്കുന്നതിനായി ചര്‍ച്ച മെയിലിങ്ങ് ലിസ്റ്റില്‍ തുടരാം.

4. ഇ-സ്പീക്ക് : ഇ-സ്പീക്കില്‍ ചില ഫോണ്യങ്ങള്‍ ഇല്ല. ഇതു പരിഹരിക്കാനും  കൂടുതല്‍ സൗകര്യങ്ങള്‍ ചേര്‍ക്കാനും  വേണ്ട പ്രവര്‍ത്തനങ്ങള്‍ എസ് എം  സി യുടെ ആഭിമുഖ്യത്തില്‍ നടത്തണം  എന്ന് സത്യന്‍മാഷും  നളിനും  നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിവരങ്ങളക്കം  ഒരു മെയില്‍ എസ് എം  സി മെയിലിങ്ങ് ലിസ്റ്റിലേക്ക് അയക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം  ഈ മേഖലയില്‍ സന്തോഷ് തോട്ടിങ്ങല്‍ മുതലായ മറ്റ്  അംഗങ്ങള്‍ക്കുള്ള പ്രാഗത്ഭ്യം  ഉപയോഗിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേണ്ടകാര്യങ്ങള്‍ ചെയ്യും . ധ്വനി പ്രൊജക്റ്റ് ഇതിനോട് ചേര്‍ക്കാവുന്നതിന്റെ സാധ്യതകള്‍ എന്നിവയും  ചര്‍ച്ച ചെയ്യേണ്ടതാണ്.

5. എസ് എം  സി സൊസൈറ്റി : സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള അപേക്ഷ രണ്ടു വര്‍ഷത്തിനു മുന്‍പ് നല്‍കിയിരുന്നു. അതിന്റെ ചെല്ല്വാന്‍ രസീപ്റ്റ് കൈമോശം  വന്നിട്ടുണ്ട്. വീണ്ടും  അപേക്ഷിക്കുന്നത് ഭാവിയില്‍ പ്രശ്നങ്ങള്‍ക്കിടയാവാന്‍ സാധ്യതയുണ്ട്.  ഹിരണ്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതാണ്  (വിവരാവകാശ നിയമം  ഉപയോഗിക്കുക മുതലായ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി) അനിവറിന്റെ നിര്‍ദ്ദേശങ്ങളും  ഇതിന് ആവശ്യമാണ്. മറ്റു അത്യാവശ്യങ്ങളുള്ളതിനാല്‍ അനിവറിന് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.


ചര്‍ച്ച ചെയ്ത മറ്റുകാര്യങ്ങള്‍
-----------------
1. ഹാര്‍ഫ്‌‌ബസ്സ് ഇംപ്ലിമെന്റേഷനുമായി ബന്ധപ്പെട്ട് എസ് എം  സി ഫോണ്ടുകള്‍ക്കുള്ള ചില പ്രശ്ങ്ങള്‍ : രജീഷ് താഴ്പ്പറയുന്ന പട്ടിക തയാറാക്കുകയും  പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും  ചെയ്തിട്ടുണ്ട് 0D30 യുമായി ചില കണ്‍ജക്റ്റുകള്‍ ചേര്‍ക്കുമ്പോള്‍ റെന്‍ഡറിങ്ങ് പ്രശ്നങ്ങളുണ്ടാവുന്നുണ്ട് ഹാര്‍ഫ്ബസ്സ് യൂണീസ്ക്രൈബ് സ്റ്റാന്ഡേഡ് പിന്തുടരാന്‍ പോകുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഈ കാര്യത്തില്‍ പ്രവര്‍ത്തന രൂപരേഖ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്.

റെഫറന്‍സുകള്‍ :  https://plus.google.com/u/0/102358270161137923804/posts/hrm1EiyDdcH
            http://silpa.org.in/pub/tests/hb/ml/hbview_test_results-2012-08-24/hbview_test_results.html
           
2. സെബിന്‍ ചൂണ്ടിക്കാണിച്ച ഒരു ICU ബഗ്ഗ്  ശരിയാക്കിയെങ്കിലും   ഇത് അപ്‌‌സ്റ്റ്രീമില്‍ ശരിയാക്കേണ്ടതുണ്ട്. XeLaTeX ഇല്‍ ഈ ബഗ്ഗ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
https://bugzilla.redhat.com/show_bug.cgi?id=654200.



പ്രവര്‍ത്തന രൂപരേഖ
---------------
1. പരിഭാഷകള്‍ : ഗ്നോം  പരിഭാഷ,  100% എത്തിക്കുകയും  വീണ്ടും  വിലയിരുത്തുകയും  ചെയ്യുക എന്ന ലക്ഷ്യത്തോടെ  ആരംഭിക്കുക - ഇത് അനീഷ് ക്രോഡീകരിക്കും 

2. ഫ്യുവല്‍ മലയാളം 
     -ഫയല്‍ അയച്ചുകൊടുക്കേണ്ട ആളുകളെ നിശ്ചയിക്കുക - സെബിന്‍
    -വാക്കുകള്‍ ശേഖരിക്കേണ്ട് ഫോം  ശരിയാക്കുക - ഋഷി
     -ഫ്യുവല്‍ മലയാളത്തിന് ഒരു ആമുഖം  തയാറാക്കി മുകളില്‍ പറഞ്ഞ ലിസ്റ്റിലെ ആളുകള്‍ക്ക് അയച്ചുകൊടുക്കുക
    -ലിസ്റ്റിലെ ആളുകള്‍ക്ക് ഫ്യുവല്‍ മലയാളം  പദാവലി അയച്ചുകൊടുക്കുക
 
3.    അബിവേഡ് - പരിഭാഷയുടെ വിവരങ്ങള്‍ മെയിലിങ്ങ് ലിസ്റ്റിലേക്ക് അയക്കുക
4.    ഇ-സ്പീക്ക് - പ്രൊജക്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നളിന്‍ മെയിലിങ്ങ് ലിസ്റ്റിലേക്ക് അയക്കും തുടര്‍ന്ന് കാര്യങ്ങള്‍ നമ്മള്‍ ഏറ്റെടുക്കും 
5. എസ് എം  സി സൊസൈറ്റി - ആവശ്യമായ കാര്യങ്ങള്‍ ഹിരണും  അനിവറും  ചെയ്യും

 

Back to the top

Powered by Savane 3.13-cf05.
Corresponding source code